---
title: "ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജി എച്ച് എസ്എസില്‍"
english_title: "district school 'praveshanolsavam'will be held at Azhikode GHSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292921/district school 'praveshanolsavam'will be held at Azhikode GHSS"
published_at: "2025-05-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837f77e3a4d3_Screenshot_20250529_112745_Chrome.jpg"
keywords: []
---

# ഇത്തവണത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴിക്കോട് ജി എച്ച് എസ്എസില്‍

> **Lead Summary:** ജൂണ്‍ രണ്ടിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും*

## Article Content

ജൂണ്‍ രണ്ടിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും*

ഇത് സംബന്ധിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി സരള അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി ചെയര്‍മാനായും ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ടി സരള, എന്‍ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, പിടിഎ പ്രസിഡന്റ് സാനി പ്രഭ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനിയാണ് ജനറല്‍ കണ്‍വീനര്‍. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി നിര്‍മ്മല, സ്‌കൂള്‍ പ്രധാനധ്യാപിക എം എസ് സരസ്വതി, ബി പി സി കെ പ്രകാശന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ വി ശ്രീജിനി, പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, പഞ്ചായത്തംഗം കെ ശ്രീലത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി നിര്‍മ്മല, സ്‌കൂള്‍ പ്രധാനധ്യാപിക എം എസ് സരസ്വതി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രാജേഷ് കടന്നപ്പള്ളി, ബി പി സി കെ പ്രകാശന്‍ പിടിഎ പ്രസിഡന്റ് സാനി പ്രഭ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292921/district school 'praveshanolsavam'will be held at Azhikode GHSS)